മേല്‍പറമ്പ്: (www.evisionnews.co) ജില്ലയ്ക്ക് പുതുതായി അനുവദിച്ച മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. ചട്ടഞ്ചാലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജന്ന എ. പവിത്രന്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സ്വാഗതവും എഎസ്പി ഡി ശില്‍പ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഞാന്‍ അനഘ എന്ന നാടകവും അരങ്ങേറി.
നിലവില്‍ കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ പൊലീസ് സ്റ്റേഷനതിര്‍ത്തിയല്‍പ്പെട്ട മേല്‍പറമ്പ, ചന്ദ്രഗിരി, കീഴൂര്‍, ചെമ്പരിക്ക, നാലാം വാതുക്കാല്‍, എരോല്‍, മാങ്ങാട്, ചെമ്മനാട്, പരവനടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, കോളിയടുക്കം, പെരുമ്പള എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കളനാട്, ബാര, ചെമ്മനാട്, തെക്കില്‍, പെരുമ്പള തുടങ്ങിയ വില്ലേജുകളിലെ മുഴുവന്‍ സ്ഥലവും മേല്‍പറമ്പ പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ഉള്‍പ്പെടും. ഒരു ഇന്‍സ്‌പെക്ടറും രണ്ടു എസ്.ഐമാരും 25 പൊലീസ് സ്റ്റാഫുകളും ഉള്‍പ്പെട്ടതായിരിക്കും സ്റ്റേഷനിലെ അംഗബലം. നീലേശ്വരം കഴിഞ്ഞാല്‍ നാഷണല്‍ ഹൈവേ സൈഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് മേല്‍പറമ്പ്. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിലാണ് മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുക.
Post a Comment
0 Comments