കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പൊലീസ് ചീഫായ ഡോ. എ ശ്രീനിവാസിന് കണ്ണൂര്‍- കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.പിയായി നിയമനം. അതേസമയം കാസര്‍കോട് എസ്.പിയായി നിലവില്‍ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായ ജെയിംസ് ജോസഫിനെ നിയമിച്ചു.
കഴിഞ്ഞ മെയിലാണ് ആഭ്യന്തര വകുപ്പ് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി കാസര്‍കോട് എസ്.പി കെ.ജി സൈമണിന് പകരം നേരത്തെ കാസര്‍കോട് എസ് പിയായിരുന്ന ഡോ. ശ്രീനിവാസ് വീണ്ടും കാസര്‍കോട്ടേക്ക് നിയമനം നല്‍കിയത്.
Post a Comment
0 Comments