Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി


ഉദുമ (www.evisionnews.co): സുന്നി മഹല്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച പദ്ധതികളായ പ്രീമാരിറ്റല്‍, പാരന്റിംഗ്, സ്വദേശി ദര്‍സ്, പലിശ രഹിത വായ്പ എന്നിവയോടൊപ്പം വഖഫ് ബോര്‍ഡ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരികരിച്ച് മഹല്ലുകളില്‍ വ്യവസ്ഥാപിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത മണ്ഡലം കണ്‍വെന്‍ഷന്‍ ഫെബ്രുവരി അഞ്ചിന് മേല്‍പറമ്പ് മഹല്ലില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അംഗീകരിച്ച 75ഓളം മഹല്ലകളില്‍ നിന്നുള്ള ഭാരവാഹികള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് എ.ബി ഷാഫി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. വഖഫ് ബോര്‍ഡ് ട്രൈനര്‍ ബഷീര്‍ കല്ലേപ്പാടം, പ്രമുഖ പ്രഭാഷകന്‍ സിറാജുദ്ധീന്‍ ദാരിമി കക്കാട് ക്ലാസിന് നേതൃത്വം നല്‍കി.

കണ്‍വെന്‍ഷനില്‍ യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഹാജി കല്ലട്ര, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എംഎഎച്ച് മഹമൂദ് ഹാജി, കെബി കുട്ടി ഹാജി, ബിഎസ് ഇബ്രാഹിം, റഹ്മാന്‍ മുട്ടുന്തല, കണ്ണൂര്‍ അബ്ദുല്ല, കെബി മുഹമ്മദ് കുഞ്ഞി, എസ്‌കെ മുഹമ്മദ് കുഞ്ഞി, ബാവ ഹാജി, ഹമീദ് തൊട്ടി, അബൂബക്കര്‍ ഹാജി ഉദുമ, ശാഹുല്‍ ഹമീദ് ദാരിമി മൊയ്തു കുണിയ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad