ബദിയടുക്ക (www.evisionnews.co): എസ്.എഫ്.ഐ വിട്ട് കെ.എസ്.യുവില്‍ ചേര്‍ന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ചു. പള്ളത്തടുക്ക ചാലക്കോട്ടെ ജോസഫിന്റെ മകനും കുമ്പള കോപ്പറേറ്റീവ് കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ജിബിന്‍ (18), തോമസിന്റെ മകന്‍ അനീഷ് (18), അനീഷിന്റെ അമ്മ മിനി (40) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
നേരത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന ജിബിനും സുഹൃത്തും ഈയിടെ സംഘടനയില്‍ നിന്ന് രാജിവെച്ച് കെ.എസ്.യുവില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. ഓട്ടോ ഡ്രൈവറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ജിബിന്‍ പരാതിപ്പെട്ടു.
Post a Comment
0 Comments