പടന്ന (www.evisionnews.co): വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പടന്ന ഹൈസ്‌കൂളിന് സമീപത്തെ പടന്ന ജമാഅത്ത് പ്രസിഡണ്ട് കെ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്റെ സ്വര്‍ണാഭരണവും 25000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 8.45 മണിയോടെയാണ് സംഭവം. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീട്ടുകാര്‍ അടുത്തുള്ള ബന്ധുവീട്ടില്‍ കല്യാണത്തിന് പോയ സമയത്താണ് സംഭവം.
വീട്ടുകാര്‍ തിരിച്ചുവരുമ്പോള്‍ രണ്ടുപേര്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ അടുത്ത് റോഡരികില്‍ മോഷ്ടാക്കളുടേതെന്ന് കരുതുന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തൊട്ടടുത്ത് വീട്ടില്‍ ചെരുപ്പും ഉപേക്ഷിച്ചാണ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് സംശയാസ്പദമായ രീതിയില്‍ ബൈക്ക് യാത്രക്കാരനെ നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ മറ്റൊരു ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്‍, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദ്ഗദര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments