Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിന് നെഹ്‌റു കോളജില്‍ തുടക്കമായി


പടന്നക്കാട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിന് നെഹ്‌റു കോളജില്‍ തിരിതെളിഞ്ഞു. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മത്സരപരിപാടികളില്‍ നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. സ്റ്റേജിത മത്സരങ്ങള്‍ ഇന്ന് രാവിലെ പ്രശസ്ത സിനിമ സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് പിവി ഷാജികുമാര്‍ മുഖ്യാതിഥിയായിരിന്നു. യൂണിയന്‍ ചെയര്‍മാന്‍ വി പി അമ്പിളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, എം സി രാജു, പത്മനാഭന്‍ കാവുമ്പായി, കോളേജ് പ്രിന്‍സിപ്പാള്‍ ടി വിജയന്‍, അംബികാസുതന്‍ മാങ്ങാട്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായിലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

സാഹിത്യോത്സവം, സംഗീതോത്സവം, ചിത്രോത്സവം, ദൃശ്യ-നാടകോത്സവം തുടങ്ങി 120 മത്സര ഇനങ്ങളിലായി കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 120 കോളേജുകളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ഏഴു വേദികളിലാണ് മത്സരം നടക്കുന്നത്. എട്ടിന് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും.




Post a Comment

0 Comments

Top Post Ad

Below Post Ad