ഇടുക്കി (www.evisionnews.co): ആറ് ലക്ഷത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്ന കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ പാരലൽ കോളേജ് അസോസിയേഷന്റെ രണ്ട് ദിവസങ്ങളിയായി നടക്കുന്ന പതിനേഴാം സംസ്ഥന സമ്മേളനം ഇടുക്കി കുമളി ശിക്ഷക് സദനിൽ ആരംഭിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന രക്ഷാദികാരി ഡോ പി രജേഷ് മേനോൻ ഉൽഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് രാജൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജിജി വർഗീസ് സ്വാഗതം പറഞ്ഞു. പതിനാല് ജില്ലകളിൽ നിന്ന് നൂറ്റമ്പതോളം പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നു. നാളെ കട്ടപ്പനയിൽ നടക്കുന്ന റാലിയിലും പൊതു സമ്മേളനത്തിലും ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കും. മന്ത്രിമാരും എം പി, എംൽഎമാർ പങ്കെടുക്കും. കാസറഗോഡ് ജില്ലയിൽ നിന്ന് ജില്ല പ്രസിഡണ്ട് കാപ്പിൽ കെ ബി എം ഷരീഫ് ജനറൽ സെക്രട്ടറി വിജയൻ മാസ്റ്ററുടെയും നേതൃത്വത്തിൽ പത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നു.
Post a Comment
0 Comments