കാസര്‍കോട് (www.evisonnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പെരിയയില്‍ വന്‍ സംഘര്‍ഷം. പെരിയ ബസാറില്‍ എകെജി ഭവന്‍ തീയിട്ടു നശിപ്പിച്ചു. ഗ്രന്ഥശാല പൂര്‍ണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസിന് നേരെയും അക്രമമുണ്ടായി. പ്രദേശത്തെ നാലു സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. വാഹനങ്ങളും അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തിന് അയവ് ഉണ്ടായില്ലെങ്കില്‍ 144 പ്രഖ്യാപിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment
0 Comments