കാസര്‍കോട് (www.evisionnews.co): സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെന്‍ട്രല്‍ സോണ്‍ മത്സരം എതിര്‍ത്തോടില്‍ സമാപിച്ചു. വിദ്യാത്ഥി- മുഅല്ലിം എന്നീ രണ്ടു വിഭാഗങ്ങളിലും അണങ്കൂര്‍ റൈഞ്ച് ചാമ്പ്യന്മാരായി. വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ആലംപാടി റൈഞ്ചും മുഅല്ലിം വിഭാഗത്തില്‍ പള്ളങ്കോട് റൈഞ്ചും റണ്ണേഴ്‌സ് അപ്പായി. സമാപന സമ്മേളനം സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തികുണ്ട് അധ്യക്ഷത വഹിച്ചു. റഷീദ് ബെളിഞ്ച സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ഓവറോള്‍ ട്രോഫി ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജിയും മുഅല്ലിം വിഭാഗത്തിന്റെ ഓവറോള്‍ ട്രോഫി ഇ. അബൂബക്കര്‍ ഹാജിയും വിതരണം ചെയ്തു.
Post a Comment
0 Comments