കാസര്‍കോട് (www.evisionnews.co): ട്രെയിനില്‍ മോഷണം പതിവാക്കിയ യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം വൈറ്റില സ്വദേശി ടോണി ജെയിംസിനെ (25)യാണ് എസ്.ഐ മധുമദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ട്രെയിനുകളില്‍ മോഷണം പതിവാക്കിയ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കാസര്‍കോട്ട് വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് യുവാവെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്് ചെയ്തു.
Post a Comment
0 Comments