കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ യോഗവും ഫെബ്രുവരി 16ന് രാവിലെ പത്തു മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പ്രതിനിധി സമ്മേളന പോസ്റ്റര്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം പ്രകാശനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, സി.ഐ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, സവാദ് മൊഗര്‍, ഖലീല്‍ തുരുത്തി, മുര്‍ഷിദ് മുഹമ്മദ്, ഷാനവാസ് മാര്‍പ്പിനടുക്ക, ഇര്‍ഫാന്‍ കുന്നില്‍, ഷഫാന്‍ മൊഗര്‍, ഹബീബ് തുരുത്തി, ഹാഷിം മഞ്ഞംപാറ, സിദ്ധീഖ്, അറഫാത്ത് കൊവ്വല്‍, ഇസ്തിഫാന്‍ ഗോളിയടുക്ക, ഇജാസ് ഇബ്രാഹിം ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments