കൊച്ചി (www.evisionnews.co): 923 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയിലായി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഉമൈര്‍ (28), ഭാര്യ റെസിയാന (25) എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്നും 30 ലക്ഷത്തോളം വിലവരുന്ന 923 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തിയതായിരുന്നു ഇവര്‍. ബാഗേജില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇവരില്‍ നിന്നും പിടികൂടി.
923ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
17:59:00
0
കൊച്ചി (www.evisionnews.co): 923 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയിലായി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഉമൈര്‍ (28), ഭാര്യ റെസിയാന (25) എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്നും 30 ലക്ഷത്തോളം വിലവരുന്ന 923 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തിയതായിരുന്നു ഇവര്‍. ബാഗേജില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇവരില്‍ നിന്നും പിടികൂടി.
Post a Comment
0 Comments