കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശിയായ യുവാവിനെ ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കക്കാട്ടെ പരേതനായ ബാലന്റെ മകന്‍ ദീപേഷിനെ (30)യാണ് ഗള്‍ഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ദീപേഷ് ജീവനൊടുക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ദുബൈയിലെ 12 നിലകെട്ടിടത്തിന്റെ മുകള്‍ നിലയിലെ വരാന്തയില്‍ നിന്ന് കെട്ടിടത്തിന്റെ ജനല്‍ അഴികളില്‍ കെട്ടിയ കയര്‍ കഴുത്തില്‍ മുറുക്കി താഴോട്ട് ചാടുകയായിരുന്നു. കെട്ടിടത്തിന് തൊട്ടു മുന്നിലുള്ള പൊലീസ് അധികൃതരാണ് കെട്ടിടത്തിന് മുകളില്‍ തൂങ്ങിയാടിയ നിലയില്‍ മൃതദേഹം ആദ്യംകണ്ടത്. മാതാവ്: ബാലാമണി. സഹോദരങ്ങള്‍: ദീപ, ദിനൂപ്.
Post a Comment
0 Comments