മഞ്ചേശ്വരം (www.evisionnews.co): കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഹര്‍ഷാദ്, ഷാക്കിര്‍, റഹീം എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് 308 പ്രകാരം പോലീസ് കേസെടുത്തത്. ഇതില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിദ്ദീഖ് പള്ളത്തടുക്കയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് 6.30മണിയോടെ മിയാപദവ് പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. രണ്ടുതവണ നിറയൊഴിച്ച കഞ്ചാവ് സംഘത്തിന്റെ അക്രമത്തില്‍ നിന്നും താലനാരികക്കാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി. രണ്ടുമാസം മുമ്പ് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് നൗഫലിനെ കാറിലെത്തിയ സംഘം ബൈക്കിലിടിച്ച് മാരകമായി അക്രമിച്ച് പരിക്കേല്‍പിച്ചിരുന്നുവെന്ന് പറയുന്നു. ഇതേ സംഘമാണ് സിദ്ദീഖിനെയും അക്രമിച്ചതെന്നാണ് വിവരം.
Post a Comment
0 Comments