കാസര്‍കോട് (www.evisionnews.co): ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കോടതി ഫെബ്രുവരി 15 ലേക്ക് മാറ്റിവെച്ചു. കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് വിചാരണ മാറ്റിവെച്ചത്.
രണ്ടാം പ്രതിയായ ഉപ്പള സ്വദേശി ഷംസുദ്ദീന്‍ വിചാരണ വേളയില്‍ ഹാജരാകാതെ ഒളിവില്‍ പോയിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ഷംസുദ്ദീനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഷംസുദ്ദീന്‍ കോടതിയില്‍ കീഴടങ്ങി. എന്നാല്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തിയില്ലെന്ന് ഷംസുദ്ദീന്‍ അറിയിച്ചതോടെ അതിനുവേണ്ട സാവകാശം നല്‍കുന്നതിനായി വിചാരണ മാറ്റി വെക്കുകയായിരുന്നു. മുത്തലിബ് വധക്കേസിലെ മുഖ്യപ്രതി ഉപ്പളയിലെ കാലിയ റഫീഖ് കൊല്ലപ്പെട്ടിരുന്നു. 2013 ഒക്ടോബര്‍ 24 ന് രാത്രി 11 45 മണിയോടെയാണ് മുത്തലിബ് കൊലചെയ്യപ്പെട്ടത്.
Post a Comment
0 Comments