Type Here to Get Search Results !

Bottom Ad

മംഗലാപുരം വിമാനത്താവളത്തിലെ ക്രൂര വിനോദക്കാരെ ചങ്ങലക്കിടണം: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): വിമാന യാത്രക്കാരുടെ ജീവിതംവച്ച് വിനോദവും ക്രൂരതയും ആസ്വാദനമാക്കിയ മംഗലാപുരം എയര്‍പോര്‍ട്ടിലെ ചില ഉദ്യോഗസ്ഥരെ നടപടിക്ക് വിധേയമാക്കി ചങ്ങലക്കിടണമെന്ന് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് പറഞ്ഞു. കിഴൂരിലെ ഹാഷിമിന്റെ കൈക്കുഞ്ഞുമായെത്തിയ ഭാര്യയുടെ പാസ്‌പോര്‍ട്ട് കീറുകയും ദുബൈയിലേക്കുള്ള യാത്രതടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നടപടി ഒടുവിലത്തെ തെളിവാണെങ്കില്‍ ഇതിന് മുമ്പ് പലര്‍ക്കും ഈദുരനുഭവം ഉണ്ടായതായി പരാതിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പരാതിപ്പെടാത്തതോ ശ്രദ്ധയില്‍പ്പെടാത്തതോ ആയ ഹതഭാഗ്യര്‍ വെറെയുമുണ്ടാകും. ഈ മനുഷ്യത്വരഹിത സമീപനം എന്തിന്റെ പേരിലെന്ന് വ്യക്തമാകുന്നില്ലെന്നും ശക്തമായ നടപടി ഇക്കാര്യത്തിലുണ്ടാകണമെന്നും മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭയരഹിതമായും സുരക്ഷിതമായും യാത്ര ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നും എം.എച്ച് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad