(www.evisionnews.co) ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കേണ്ടെന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് എട്ടു സീറ്റുകളാണ് ചോദിച്ചിരിക്കുന്നത്. നാലു സീറ്റ് വരെ നല്‍കുന്നതിന് ബിജെപിയില്‍ ധാരണയായിരുന്നു. ഇതില്‍ ഒരു സീറ്റില്‍ തുഷാര്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിത നീക്കവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.
കുറച്ചുകാലമായി ബിജെപിയുമായി അകന്നും ഇടതുപക്ഷവുമായി ചേര്‍ന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് സ്വീകരിക്കുന്നത്. ബിഡിജെഎസ് രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച വെള്ളാപ്പള്ളി നടേശന്‍ ശബരിമല വിഷയത്തില്‍ ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ‘അയ്യപ്പ ഭക്ത സംഗമ’ത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ സംബന്ധിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ തീരുമാനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നിരിക്കുന്നത്.
Post a Comment
0 Comments