കാസര്‍കോട് (www.evisionnews.co): ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളക്കാനം സര്‍ക്കാര്‍ വനത്തില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഡൂര്‍ കാട്ടിപ്പജ്ജെയിലെ സുധാകരനെ (40)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ സി.ഐ എം.എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തില്‍ മുഖത്ത് കല്ലിട്ട് കൊലപ്പെടുത്തിയ രീതിയില്‍ പരിക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടം ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്ന് ആദൂര്‍ സി.ഐ പറഞ്ഞു.
Post a Comment
0 Comments