കാസര്‍കോട് (www.evisionnews.co): മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ്് ഭരണം തിരിച്ചുവരണമെന്ന സി.പി.എമ്മിന്റെ ആഗ്രഹമാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചു ബി.ജെ.പി താഴെയിറക്കാനാവില്ല എന്ന കോടിയേരിയുടെ പ്രസ്താവനയിലൂടെ മനസിലാക്കപ്പെടേണ്ടതെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ സഹായിക്കാനല്ലാതെ ഈ പ്രസ്താവന കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സി.പി.എമ്മും കൊടിയേരിയും വ്യക്തമാക്കണം. കേരളത്തിലെ സി.പി.എം ഇപ്പോഴും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലാണന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ അണിനിര്‍ത്തിയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ സി.പി.എം വോട്ടുപിടിച്ചത്. പാവപെട്ട ആരോഗികളെ പോലും മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച പാര്‍ട്ടി ഇപ്പോഴുണ്ടാക്കിയ വ്യവസ്ഥ പോലും എന്താണെന്ന് പറയാന്‍ തയാറാവുന്നില്ല. സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം ഇതുവരെ കൊടുക്കാന്‍ തയാറായിട്ടില്ല. വ്യവസ്ഥകള്‍ വിശദീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഇരകളെ വഞ്ചിക്കാന്‍ നടത്തിയ നീക്കമായേ ഇതിനെ കാണാനാവൂ. ശബരിമല കാര്യത്തില്‍ വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി കാണിച്ച ശുഷ്‌കാന്തി ഇക്കാര്യത്തില്‍ എവിടെപ്പോയി എന്നു വ്യക്തമാക്കണം. ഫാസിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്ന മമത ബനാര്‍ജിയോട് എന്തുകൊണ്ട് ഐക്യദാര്‍ഢ്യ നിലപാടെടുക്കാന്‍ തയാറാവുന്നില്ലെന്ന് സിപിഎം വ്യക്തമാക്കണം. മമതയ്‌ക്കെതിരെ കേന്ദ്രം സി.ബി.ഐ പോലും ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്, സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എന്നിവരും സംബന്ധിച്ചു.
Post a Comment
0 Comments