കാസര്‍കോട് (www.evisionnews.co): പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇതുവരെ രണ്ടുപേരാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തവരില്‍ ഒരാളാണ് സജി ജോര്‍ജ്. കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഇയാളെന്നാണ് അന്വേഷണ സംഘം പറയുന്നത്. സി.പി.എം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് അറസ്റ്റിലായ മറ്റൊരാള്‍. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലാണിപ്പോള്‍.
കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അഞ്ചുപേര്‍ കൂടി നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
Post a Comment
0 Comments