കാസര്‍കോട് (www.evisionnews.co): ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം ബ്രാഞ്ച് ഓഫീസിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേസില്‍ പിടിയിലായ പീതാംബരന്‍ പ്രതികാരം ചെയ്യാന്‍ പാര്‍ട്ടി നേതാക്കളോട് സഹായം തേടിയിരുന്നു. ചട്ടഞ്ചാല്‍ ഏച്ചലടുക്കം ബ്രാഞ്ച് ഓഫീസിലാണ് ആസൂത്രണമെന്നാണ് വിവരം. പീതാംബരനും കൂട്ടുപ്രതികളും കൃത്യംനടന്ന ദിവസം ഏച്ചലടുക്കം ബ്രാഞ്ച് ഓഫീസില്‍ ഒത്തുകൂടി. അവിടെ വച്ച് തന്റെ കൈയൊടിച്ചവനോട് പ്രതികാരം ചെയ്യാന്‍ കൂടെ നില്‍ക്കണം. അല്ലാത്തപക്ഷം പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് പീതാംബരന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ആലോചിച്ച് മറുപടി പറയാമെന്ന് നേതാക്കള്‍ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment
0 Comments