ബദിയടുക്ക (www.evisionnews.co): പെര്‍ള പഡ്രെ അര്‍ളിക്കട്ടയിലെ സുന്ദര (55)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ഭാര്യ സുമതി (45)യെ പൊലീസ് തിരയുന്നു. മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നതിനാണ് സുമതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
കേസില്‍ പ്രതികളായ സുന്ദരയുടെ സഹോദരന്‍ ഈശ്വരനായക് (68),
സുന്ദരയുടെ മകന്‍ ജയന്ത (28), ഈശ്വരനായകിന്റെ മകന്‍ പ്രഭാകര (37) എന്നിവരര്‍ കഴഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. റിമന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സുന്ദര കൊല്ലപ്പെട്ടത്. മദ്യലഹരിയിലെത്തിയ സുന്ദര വീട്ടുകാരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും അതിനിടെ മര്‍ദ്ദനമേറ്റുമെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
Post a Comment
0 Comments