കാസര്‍കോട് (www.evisionnews.co): മുളിയാര്‍ വില്ലേജ് ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മുളിയാര്‍ പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത് ലാന്റ് റവന്യൂ കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. വില്ലേജ് ഓഫീസ് പൊതു ജനങ്ങള്‍ക്ക് നരക തുല്യമായിട്ട് കലങ്ങളേറെയായി. മാസങ്ങള്‍ക്ക് മുമ്പാണ് ഒരു വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തത്. പിന്നീട് ഏറെക്കാലം ഓഫീസറില്ലാത്ത അവസ്ഥ. കാത്തിരിപ്പിനൊടുവില്‍ ചാര്‍ജെടുത്ത ഓഫീസര്‍ ദിവസങ്ങള്‍ക്കകം അവധിയില്‍ പ്രവേശിച്ച് മൂന്നാഴ്ചയോളമായി.
ആവശ്യത്തിന് സ്റ്റാഫില്ലാത്ത അവസ്ഥയും ദുരിതത്തിന്റെ ആഴംകൂട്ടുന്നു. നിശ്ചിത തിയതിക്കകം സമര്‍പ്പിക്കേണ്ട വിദ്യാഭ്യാസ ആവശ്യത്തിനുള്‍പ്പെടെ ജനങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നികുതിയടക്കാനുമായി ആഴ്ചകളോളമായി കാത്തുകിടന്നും വില്ലേജ് ഓഫീസ് കയറിയിറങ്ങിയും
ദുരിതംപേറുകയാണ്. മുഖ്യമന്ത്രിയുടെ ചികിത്സാധന സഹായത്തിനുള്ള അപേക്ഷകളില്‍ പോലും മാസങ്ങളായി റിപ്പോര്‍ട്ടയക്കാതെ കെട്ടികിടക്കുകയാണ്. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പരിധി മുഴുവനും ഈ വില്ലേജ് ഓഫീസ് കീഴിലാണെന്നും ദിനേന നൂറുകണക്കിനാളാണ് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസിലെത്തുന്നതെന്നും അടിയന്തിര പരിഹാരം കാണമെന്നും അനീസ മന്‍സൂര്‍ മല്ലത്ത് പരാതിയില്‍ പറഞ്ഞു.
Post a Comment
0 Comments