കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി അയയ്ക്കുമെന്ന വിവരത്തെ തുടര്‍ന്ന് വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് പോലീസും ഭക്ഷ്യ വകുപ്പും സ്പീഡ് പോസ്റ്റ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.
പോസ്റ്റ് ഓഫീസുകളില്‍ വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് നിര്‍ദേശം വന്നതോടെ സ്വകാര്യ കുറിയര്‍ സര്‍വീസ് വഴി യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചു. ഇരട്ടക്കൊലയില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ചു നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന സന്ദേശത്തോടെ യൂത്ത് കോണ്‍ഗ്രസ് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചിരുന്നു. മുഖ്യമന്ത്രി വിമര്‍ശിച്ചതോടെയാണ് അദ്ദേഹത്തിനുകൂടി വാഴപ്പിണ്ടി നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ വാഴപ്പിണ്ടിയുമായി എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞ വിവരം അറിയുന്നത്. തുടര്‍ന്നു സ്വകാര്യ കുറിയര്‍ സര്‍വീസിനെ ആശ്രയിച്ചു. അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചതിനു പത്തു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു.
സാംസ്‌കാരിക നായകന്മാര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊടുക്കാന്‍ ആഹ്വാനം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിലോണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് വാഴപ്പിണ്ടി ചാലഞ്ചിന് അദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
Post a Comment
0 Comments