Type Here to Get Search Results !

Bottom Ad

കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന് 20 വര്‍ഷം തടവ്: മാതാപിതാക്കള്‍ക്കെതിരെ നടപടിക്ക് കോടതി നിര്‍ദേശം


തലേശ്ശരി (www.evisionnews.co): കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്.ശക്തമായ വിധി കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിക്കും കോടതി നിര്‍ദേശിച്ചു. കള്ളസാക്ഷി പറഞ്ഞതിനാണ് മാതാപിതാക്കള്‍ നടപടി നേരിടേണ്ടി വരിക. മൂന്നു ലക്ഷം രൂപ പിഴയും കോടതി ഒന്നാം പ്രതിക്ക് വിധിച്ചു.

വിവിധ വകുപ്പുകളിലായിട്ടാണ് 20 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. പക്ഷേ, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ആറു പ്രതികളെ വിട്ടയിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.മൂന്നു വകുപ്പിലായി 20 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.

തലേശ്ശരി പോക്‌സോ കോടതിയാണ് പ്രതിയെ കുറ്റക്കാരണെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വയനാട് ജില്ല ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad