കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെയും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെയും ചോദ്യം ചെയ്‌തേക്കും. മുഖ്യപ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന്‍, പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉടമ സജി ജോര്‍ജ്, സി.പി.എം പ്രവര്‍ത്തകരായ കെ. അശ്വിന്‍, കെ.എം സുരേഷ്്, ആര്‍ ശ്രീരാഗ്, കെ അനില്‍കുമാര്‍, ജി ഗിജിന്‍ എന്നീ ഏഴുപേരാണ് ഇതുവരെ അറസ്റ്റ്് ചെയ്യെപ്പട്ടിട്ടുള്ളത്. ഗൂഢാലോചനയില്‍ പങ്കാളിയായ മൂന്നുപേരെ കൂടി പ്രതിചേര്‍ക്കുന്നതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം പത്താകും.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ ചോദ്യം ചെയ്യാന്‍ കേസ് അന്വേഷണം ഏറ്റടുത്ത ക്രൈംബ്രാഞ്ച് ഐ.ജി എസ്് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘത്തിന്റെ ആദ്യ യോഗം തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നുവന്നിരുന്നു. പ്രദേശത്തു സി.പി.എം ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ എം.എല്‍.എ കൊലവിളി നടത്തിയതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ കുറ്റപ്പെടുത്തിയിരുന്നു.
Post a Comment
0 Comments