മഞ്ചേശ്വരം (www.evisionnews.co): ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ മുന്ന, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടെ റിയാസിന്റെ വീടിന്റെ പുറത്തുവന്ന സംഘം റിയാസിനോട് വീടിന് പുറത്തിറങ്ങിവരാന്‍ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഉപ്പളയിലെ ഒരു യുവതിയെ റിയാസ് കാണാന്‍ പോയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. അക്രമത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment
0 Comments