മഞ്ചേശ്വരം (www.evisionnews.co): ജനുവരി മൂന്നിന് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിനിടെ മദ്രസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഉപ്പള ബായാര്‍ മുളിഗദ്ദെയിലെ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബായാര്‍ പെരവോഡിയിലെ കാര്‍ത്തിക്കാ (23)ണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇനിയും അഞ്ചോളം പേര്‍ പിടിയിലാകാനുള്ളതായാണ് പോലീസ് പറയുന്നത്.
Post a Comment
0 Comments