കാസര്‍കോട് (www.evisionnews.co): പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം ലോക്കല്‍ നേതാവ് ഉള്‍പ്പടെ ഏഴുപേര്‍ കസ്റ്റഡിയിലായ സാഹചര്യത്തില്‍ എല്‍ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം ഒഴിവാക്കി. ചൊവ്വാഴ്ച പെരിയയില്‍ എത്താനിരുന്ന എല്‍.ഡി.എഫ് സംസ്ഥാന നേതാക്കളുടെ സന്ദര്‍ശനമാണ് റദ്ദാക്കിയത്. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍, സജി, മുരളീധരന്‍, വത്സരാജ്, ഹരി, സജി, ജോര്‍ജ് എന്നിവരാണ് കൊലയാളി സംഘത്തിന് ആവശ്യമായ 'സഹായം നല്‍കിയതിനും ഗൂഢാലോചനയില്‍ പങ്കെടുത്തതിനുമായി പോലീസ് പിടിയിലുള്ളത്. വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.
അതേസമയം ശരത്തിനെയും കൃപേഷിനെയും സിപിഎം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നു മൊഴിയുണ്ട്. കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ്. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
Post a Comment
0 Comments