ദേശീയം (www.evisionnews.co): ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും സെല്‍ഫിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പുല്‍വാമയില്‍ കൊല്ലപ്പെട്ട വി.വി വസന്തകുമാറിന്റെ മൃതദേഹം വസതിയില്‍ കൊണ്ടുവന്നപ്പോഴാണ് കണ്ണന്താനം സെല്‍ഫിയെടുക്കുകയും പിന്നീട് ചിത്രം സഹിതം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.
എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മരണവീട്ടില്‍ പബ്ലിസിറ്റിക്കായി സെല്‍ഫിയെടുത്ത് ഒരു കേന്ദ്രമന്ത്രി തന്നെ ഇത്തരത്തില്‍ അപക്വമായ പ്രവൃത്തി നടത്തരുതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അനേകം പേര്‍ ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന് കണ്ണന്താനം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. വയനാട്ടിലെ വീട്ടില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് കണ്ണന്താനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Post a Comment
0 Comments