ഉദുമ (www.evisionnews.co): സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാ കമ്മിറ്റി ആവിഷ്‌ക്കരിച്ച പദ്ധതികളായ പ്രീമാരിറ്റല്‍, പാരന്റിംഗ്, സ്വദേശി ദര്‍സ്, പലിശ രഹിത വായ്പ എന്നിവയോടൊപ്പം വഖഫ് ബോര്‍ഡ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിച്ച് മഹല്ലുകളില്‍ വ്യവസ്ഥാപിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത മണ്ഡലം കണ്‍വെന്‍ഷന്‍ ഫെബ്രുവരി അഞ്ചിന് മേല്‍പറമ്പില്‍ നടക്കും. മണ്ഡലത്തിലെ അംഗീകരിച്ച എഴുപത്തിയഞ്ചോളം മഹല്ലകളില്‍ നിന്നുളള ഭാരവാഹികളാണ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക. വഖഫ് ബോര്‍ഡ് ട്രൈനര്‍ ബഷീര്‍ കല്ലേപ്പാടം, പ്രമുഖ പ്രഭാഷകന്‍ സിറാജുദ്ധീന്‍ ദാരിമി കക്കാട് സംബന്ധിക്കും.
ജില്ലാ ഭാരവാഹികളും മണ്ഡലം ഭാരവാഹികളും സംബന്ധിക്കും. യോഗത്തില്‍ അബ്ലാസ് ഹാജി കല്ലട്ര, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, താജുദ്ധിന്‍ ചെമ്പരിക്ക,, സോളാര്‍ കുഞഹമ്മദ് ഹാജി, എ.ബി ഷാഫി, കെ.എ അബ്ദുല്ല ഹാജി, ഹമീദ് തൊട്ടി, അബൂബക്കര്‍ ഹാജി ഉദുമ, ശാഹുല്‍ ഹമീദ് ദാരിമി, അബൂബക്കര്‍ മൂലട്ക്ക, ഹംസ ആലൂര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഹംസ കട്ടക്കാല്‍, ഖാദര്‍ കളനാട് സംസാരിച്ചു.
Post a Comment
0 Comments