മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരത്ത് കഞ്ചാവ് മാഫിയാ സംഘത്തിന്റെ ഭീകരാന്തരീക്ഷം തുടര്‍ക്കഥയാകുന്നു. ബസ് ഡ്രൈവറെ തോക്ക് ചൂണ്ടി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സുങ്കത കട്ട കളിയൂരിലെ മുഹമ്മദ് ഹനീഫ് (28)നാണ് വെട്ടേറ്റത്. ഇയാളെ കുമ്പളെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11മണിക്ക് സുങ്കതകട്ടയില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ എട്ടോളം വരുന്ന സംഘം അക്രമിച്ചത്. ഒരാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവെക്കാന്‍ ശ്രമിച്ചുവെങ്കിലും കാറുകള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. കാറുകള്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് മിയാപ്പദവില്‍ ബൈക്ക് യാത്രക്കാരനെ കഞ്ചാവ് സംഘം കാറിടിച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നു. മഞ്ചേശ്വരത്തും പരിസരത്തും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം കാരണം നാട്ടുകാര്‍ പുറത്തിറങ്ങി നടക്കാന്‍ പോലും ഭയക്കുകയാണ്. ഉപ്പളയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം സാമൂഹ്യേ്രദാഹികളുടെ അഴിഞ്ഞാട്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post a Comment
0 Comments