കാസര്‍കോട് (www.evisionnews.co): പെരിയയില്‍ കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും കുടുംബത്തിന് ആശ്വാസമായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരിയയിലെത്തും. ഫോണ്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ശരതിന്റെയും കൃപേഷിന്റെയും പിതാക്കളെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഡി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയുടെ ഫോണിലേക്ക് രാഹുല്‍ ഗാന്ധിയുടെ ആശ്വാസ ഫോണ്‍ സന്ദേശമെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും കാണനായി എത്തുമെന്ന് ഇരുവര്‍ക്കും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.
Post a Comment
0 Comments