കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് സി.പി.എം- കോണ്‍ഗ്രസ് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷാ (24)ണ് മരിച്ചത്. മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിനാണ് (21) പരിക്കേറ്റത്. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments