Type Here to Get Search Results !

Bottom Ad

ഫാഷന്‍ മാമാങ്കത്തിന് കാസര്‍കോട് വേദിയാകുന്നു: ഫാഷന്‍ ലീഗ് ഏപ്രിലില്‍


കാസര്‍കോട് (www.evisionnews.co): കേരളത്തിന്റെ ഫാഷന്‍ കേന്ദ്രമെന്നറിയപ്പെടുന്ന കാസര്‍കോട് ഫാഷന്‍ മാമാങ്കത്തിന് വേദിയാകുന്നു. 2019 ഏപ്രില്‍ ഏഴിന് വൈകുന്നേരം 6.30 മുതല്‍ മുനിസിപ്പല്‍ സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് കേരളത്തിലേയും ബോളിവുഡിലെയും പ്രശസ്ത മോഡലുകള്‍ അണിനിരക്കുന്ന കാസര്‍കോട് ഫാഷന്‍ ലീഗ് (കെ.എഫ്.എല്‍). 

കേരളത്തിലെയും ബാംഗ്ലൂരിലെയും ഡിസൈനര്‍മാരുടെ ഏറ്റവും പുതിയ ട്രെന്റിങ്ങ് ഫാഷനുകള്‍ കെ.എഫ്.എല്ലില്‍ അവതരിപ്പിക്കും. അവരോടൊപ്പം കാസര്‍കോട്ടെ ഡിസൈനര്‍മാര്‍ക്കും തങ്ങളുടെ ബ്രാന്റുകള്‍ പ്രമോട്ട് ചെയ്യാനും ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയായിരിക്കും ഫാഷന്‍ ലീഗ്്.

നൂറോളം പുരുഷ, വനിതാ, കുട്ടി മോഡലുകളാണ് ഫാഷന്‍ ലീഗില്‍ റാമ്പിലെത്തുന്നത്. പ്രൊഫഷനല്‍ മോഡലുകള്‍ക്കൊപ്പം കാസര്‍കോട്ടെ പുരുഷ, കിഡ്സ് മോഡലുകള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നു. പ്രശസ്ത ഗായികാ ഗായകന്‍മാരും നര്‍ത്തകരും അണിനിരക്കുന്ന മ്യൂസിക്കല്‍ ഇവന്റും കെ.എഫ്.എല്ലിനോടനുബന്ധിച്ചുണ്ട്. കാസര്‍കോട് ആര്‍ട് ഫോറവും, സാന്‍ ഇവന്റ്സുമാണ് പരിപാടിയുടെ സംഘാടകര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad