കുമ്പള (www.evisionnews.co): പുഴയിലേക്ക് ചാടിയ മലപ്പുറം സ്വദേശിയെ കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മലപ്പുറം പരപ്പങ്ങാടിയിലെ മുഹമ്മദ് ഷാഫി (37)യെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഷാഫിയെ വഴിയാത്രക്കാരായ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷം കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാഫി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.
Post a Comment
0 Comments