കുമ്പള (www.evisionnews.co): യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളയിലെ പരേതനായ ശിവറായ- സുലോചന ദമ്പതികളുടെ മകന്‍ ഹരി എന്ന ഹരിശ്ചന്ദ്ര (44) ആണ് മരിച്ചത്. ഭാര്യ ജോലിക്കും മാതാവ് ബന്ധുവീട്ടിലും പോയ സമയത്താണ് യുവാവിനെ വീട്ടിലെ അടുക്കളയില്‍ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് മക്കളില്ല. കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹേമ. സഹോദരങ്ങള്‍: ശ്രീധര, കുണ്ടലാക്ഷി, ചന്ദ്രകല, ശ്രീമതി.
Post a Comment
0 Comments