കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ബഹളം വെച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്കയിലെ സിദ്ദീഖിനെ (38)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ ജ്വല്ലറിയില്‍ അതിക്രമിച്ചെത്തിയ സിദ്ദീഖ് ബഹളം വെക്കുകയും വിവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരായ രതീഷ് (31), ജിതേഷ് (31) എന്നിവരോട് തട്ടിക്കയറുകയും ചെയ്യുകയുമായിരുന്നു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.
Post a Comment
0 Comments