ചെന്നൈ (www.evisionnews.co): ചൈനീസ് ആപ്ലിക്കേഷന്‍ ആയ ടിക്ക് ടോക്ക് നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നാടിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്ന യുവതികള്‍ മോശമായ രീതിയില്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്ന മേഖലയായി സോഷ്യല്‍ മീഡിയയെ മാറ്റുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. തങ്ങളുടെ സംസ്‌കാരത്തിന് ദോഷമാകുന്നത് കൊണ്ട് നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ നടത്തിവരികയാണെന്ന്് ഐ.ടി മന്ത്രിയായ എം. മണികണ്ഠന്‍ അറിയിച്ചു. ടിക്ക് ടോക്ക് നിരോധിക്കുന്നതിനായി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ആപ്ലിക്കേഷന്‍ വഴി വമ്പിച്ച അശ്ലീല വീഡിയോകളാണ് ദിനംപ്രതി പുറത്തുവരുന്നത്. അതുകൊണ്ട് അത്തരത്തിലുള്ള ആപ്പിക്കേഷനും സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറയുന്നു. രണ്ടു കോടിയില്‍ ഏറെ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളാണ് ടിക്ക് ടോക്കില്‍ ഇന്ത്യയില്‍ ഉള്ളത്.
Post a Comment
0 Comments