കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സി.ആര്‍ മഹേഷ്, ശ്രീജിത്ത് മാടക്കല്‍, കരുണ്‍ താപ്പ, കെ. ഖാലിദ്, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ. പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, നോയല്‍ ടോം ജോസ്, ഉനൈസ്, ഗിരീഷ്, ശ്യാം മാന്യ, ജെയിംസ്, ഷാഫി, അനില്‍ കുമാര്‍, വിനോദ്, അഡ്വ. ഗോവിന്ദന്‍, അര്‍ജുന്‍ തുടങ്ങിയ നൂറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.പി ഓഫീസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെതിരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു.
Post a Comment
0 Comments