കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസില്‍ പീതാംബരന്‍ കുറ്റക്കാരനാണെന്നും കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്നും സി.പി.എം ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകം സംബന്ധിച്ച് എം.എല്‍.എക്കെതിരെ കുടുംബം രംഗത്തെത്തിയതോടെയാണ് പീതാംബരനെ തള്ളി രംഗത്തെത്തിയത്. തന്റെ മകന് നേരെ ഭീഷണി ഉയര്‍ത്തിയതായി ശരതിന്റെ പിതാവ് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകത്തെ അപലപിച്ച് എം.എല്‍.എ രംഗത്തെത്തിയത്.
Post a Comment
0 Comments