കാസര്‍കോട് (www.evisionnews.co): ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ രോഗങ്ങള്‍ വരാതിരിക്കാനുള്ള ഭക്ഷണ രീതിയും വ്യായാമവും വിശദീകരിച്ച് പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ സൗജന്യ ബോധവല്‍ക്കരണ ക്ലാസും സംശയ നിവാരണവും സംഘടിപ്പിച്ചു. ക്ലാസിനോടനുബന്ധിച്ച് രാവിലെ എട്ടു മണി മുതല്‍ 12മണി വരെ ഷുഗര്‍, പ്രഷര്‍, ബിഎംഐ ടെസ്റ്റ് എന്നിവ സൗജന്യമായി ചെയ്തുകൊടുത്തു.
ബോധവല്‍ക്കരണ ക്ലാസ് ഡോ. ഷരീഫ് കെ. അഹമ്മദിന്റെ അധ്യക്ഷതയില്‍ കുടുംബശ്രീ ജില്ലാ അസി. മിഷന്‍ കോഡിനേറ്റര്‍ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റീഷ്യന്‍ നിവ്യ ക്ലാസിന് നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8891910909, 04994 222226.
Post a Comment
0 Comments