Type Here to Get Search Results !

Bottom Ad

ചെമ്പിരിക്ക ഖാസി വധം: സമസ്ത പ്രക്ഷോഭം വിജയിപ്പിക്കും: ഹാദിയ


തളങ്കര (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മുസ്ലിയാരുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമസ്ത 28ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന പ്രക്ഷോഭ സമ്മേളനം വിജയിപ്പിക്കാന്‍ ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ തീരുമാനിച്ചു. തളങ്കര മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് ഷരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഹാദിയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് ഹുദവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട് സ്വാഗതവും മുനീര്‍ ഹുദവി തോടാര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസതിക്കുണ്ട് (ചെയര്‍), യൂനുസ് അലി ഹുദവി ചോക്കാട്, സിറാജ് ഹുദവി പല്ലാര്‍ (വൈ. ചെയര്‍), മുനീര്‍ ഹുദവി തോടാര്‍ (ജന. കണ്‍), ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ബാഷിദ് ഹുദവി ബംബ്രാണി (ജോ. കണ്‍), അഫ്‌സല്‍ ഹുദവി പള്ളം (പ്രോഗ്രാം കണ്‍:) നിസാം ഹുദവി മവ്വല്‍ (ഫൈനാന്‍സ് കണ്‍:). എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഹനീഫ് ഹുദവി ദേലംപാടി, ഖലീല്‍ ഹുദവി ബദിയടുക്ക, ജാബിര്‍ ഹുദവി ചാനടുക്കം, മുസ്തഫ ഹുദവി തിരുവട്ടൂര്‍, റാഷിദ് ഹുദവി ദേളി, സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട്, ഫൈസല്‍ ഹുദവി ബെദിര സിദ്ദിഖ് ഹുദവി മൗവ്വല്‍, അറഫാത്ത് ഹുദവി പൂച്ചക്കാട്,സുഹൈല്‍ ഹുദവി മുക്കൂട്, മന്‍സൂര്‍ ഹുദവി മുള്ളേരിയ, ഹാഷിം ഹുദവി പള്ളംകോട്, അബ്ദുസ്സലാം ഹുദവി ബദിയടുക്ക, സ്വലാഹുദ്ദീന്‍ ഹുദവി ബോവിക്കാനം, ജാഫര്‍ ഹുദവി തുരുത്തി, സുഹൈല്‍ ഹുദവി ബെളിഞ്ചം, ഇസ്മായില്‍ ഹുദവി ചെറൂണി, അബ്ദുന്നാസര്‍ ഹുദവി ആലംപാടി എന്നിവരെയും തെരഞ്ഞെടുത്തു







Post a Comment

0 Comments

Top Post Ad

Below Post Ad