കാസര്‍കോട് (www.evisionnews.co): പ്രകോപനമില്ലാതെ ഭാരത സൈനികരെ നിഷ്ഠൂരമായി കൊന്നോടുക്കിയ ഭീകരവാദികളുമായി കേന്ദ്ര സര്‍ക്കാര്‍ സന്ധി സംഭാഷണം നടത്താന്‍ ധീരജവാന്‍മാരുടെ ഭൗതിക ദേഹം മറവുചെയ്യുന്നതിന് മുമ്പേ തന്നെ തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. വീരമൃത്യവരിച്ച ധീരജവാന്‍ാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മെഴുകുതിരി കത്തിച്ച് കാസര്‍കോട് കറന്തക്കാട് ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
ഇത്തരം പ്രസ്താവനയിറക്കിയ കോടിയേരിക്ക് കൂറ് ആരോടാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറാകണം. ഇത്തരം അക്രമണങ്ങളെ ഭാരതം ഒറ്റക്കെട്ടായി നേരിടുക തന്നെ ചെയ്യുമെന്ന് ശ്രികാന്ത് പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, സഹസംഘചാലക് കെ.ടി കാമത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്് അഡ്വ. സദാനന്ദറൈ, ട്രഷറര്‍ ജി. ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, കെ.ജി മനോഹരന്‍, ഉമ കടപ്പുറം, അരുണ് കുമാര്‍, സുകുമാരന്‍ കുതിരപ്പാടി, യുവമോര്‍ച്ച് ജില്ലാ പ്രസിഡണ്ട് രാജേഷ് കൈന്താര്‍, എ.പി ഹരീഷ് കുമാര്‍, സൂരജ് ഷെട്ടി, മാധവ പങ്കെടുത്തു.
Post a Comment
0 Comments