(www.evisionnews.co) പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് രാവിലെ 450 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റ് ഇടിഞ്ഞ് 10,730 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. പിന്നീട് വിപണി നില മെച്ചപ്പെടുത്തി. ഇപ്പോള്‍ സെന്‍സെക്സ് 222.14 പോയിന്റ് താഴ്ന്ന് 35,995.46 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.
പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്കയാണ് ഓഹരി വിപണിയില്‍ ഇടിവിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിഫ്റ്റിയില്‍ വേദാന്ത, ഹിന്താല്‍ക്കോ, യെസ് ബാങ്ക്, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Post a Comment
0 Comments