കാഞ്ഞങ്ങാട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ രണ്ട് ദിവസമായി കല്ലുരാവിയില്‍ നടന്ന സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. ആവിയില്‍ നിന്നും ആരംഭിച്ച റാലി വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം. ഇബ്രാഹിം ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ നാഷണല്‍ സോണ്‍ സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐയുടെ കോട്ടകള്‍ തകര്‍ത്ത് ജില്ലയിലെ കാമ്പസുകള്‍ എം.എസ്.എഫ് വിജയക്കൊടി ഉയര്‍ത്തിയത് വിദ്യാര്‍ത്ഥി പക്ഷത്ത് നിലയുറപ്പിച്ചത് കൊണ്ടും സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ പോരാട്ടം നടത്തിയതിന്റെയും ഫലമായിട്ടാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുന്ന സംഘടന എന്നനിലയില്‍ പുതിയ വിദ്യാര്‍ത്ഥി സമുഹം എം.എസ്.എഫില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണെന്ന് അസീസ് കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് നാഷണല്‍ വൈസ് പ്രസിഡണ്ട് അഡ്വ: ഫൈസല്‍ ബാബു, ഷിബു മീരാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം ഇബ്രാഹിം പള്ളങ്കോട് പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, കെ.കെ ബദറുദീന്‍, അഷ്റഫ് ബാവ നഗര്‍, ഷംസുദീന്‍ ആവിയില്‍, കെ.കെ സുബൈര്‍, എം.എസ് ഹമീദ് ഹാജി, സാദിഖുല്‍ അമീന്‍, ഉനൈസ് മുബാറക്ക്, റഹിയാന്‍ കുഞ്ഞി അബ്ദുള്ള, നാസര്‍ മാസ്റ്റര്‍, കരീം ഇസ്ലാം, ബഷീര്‍, ഹസന്‍ പടിഞ്ഞാര്‍, റഹ്മാന്‍ കൂളിയങ്കാല്‍, ഇര്‍ഷാദ് കല്ലൂരാവി, മുര്‍ഷിദ് പടന്നക്കാട്, ഹാഷിര്‍ കല്ലൂരാവി സംസാരിച്ചു.
Post a Comment
0 Comments