Type Here to Get Search Results !

Bottom Ad

പോലീസിന്റെ സംഘപരിവാര്‍ പ്രീണനത്തിനെതിരെ താക്കീതായി കുമ്പള പോലീസ് സ്റ്റേഷന്‍ യൂത്ത് ലീഗ് മാര്‍ച്ച്


കുമ്പള (www.evisionnews.co): സംഘ്പരിവാര്‍ പ്രീണനത്തിനെതിരെ യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഹര്‍ത്താലിന്റെ മറവില്‍ ബന്തിയോട്, ബായാര്‍, മഞ്ചേശ്വരം, നായ്കാപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ സംഘ് പരിവാറുകള്‍ നടത്തിയ അക്രമണന പ്രവര്‍ത്തനങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ട്‌വരുന്നതിന് പകരം ഇരകളെയും നിരപരാധികളെയും മുസ്്‌ലിം ലീഗ് നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ് പോലീസ്. പല ഭാഗങ്ങളിലും പക്ഷപാതപരമായി മുസ്ലിം ലീഗ് കൊടി തോരണങ്ങള്‍ മാത്രം നശിപ്പിക്കുകയും മറ്റുള്ളവരുടേത് സംരക്ഷിക്കുകയും ചെയ്യുന്ന പൊലീസ് നടപടിപ്രതിഷേധഹാര്‍മാണെന്നും നേതാക്കള്‍ പറഞ്ഞു. 

കുമ്പള പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിന് ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ യുസഫ് ഉളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ്, സി.എച്ച് ഖാദര്‍, ഉമ്മര്‍ ബെന്‍കിമൂല, ഹനീഫ് സിതാംഗോളി, ഹക്കീം കണ്ടിഖെ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സവാദ് അംഗടിമുഗര്‍, മജിദ് പച്ചമ്പള നേതൃത്വം നല്‍കി. 

പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. യൂസഫ് ഉളുവാര്‍ അധ്യക്ഷത വഹിച്ചു. അസീസ് കളത്തൂര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, എ.കെ ആരിഫ്, അബ്ബാസ് ഓണന്ത, അഡ്വ: സക്കീര്‍ അഹമ്മദ്, എം.ബി യൂസഫ്, അഷ്‌റഫ് കൊടിയമ്മ, സിദ്ധീഖ് ഒളമുഗര്‍, കെ.എല്‍ പുണ്ടരികാക്ഷ, സിദ്ധീഖ് ഹാജി ഖണ്ടിഗെ, മഹ്്മൂദ് മുട്ടം, ഇബ്രാഹിം പെര്‍ള, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, കെ.വി യൂസഫ്, ഇ.കെ മുഹമ്മദ് കുഞ്ഞി, ഹമീദലി പെര്‍ള, ബി.എന്‍ മുഹമ്മദലി, ടി.എം ശുഹൈബ്, യൂസഫ് ഹേരൂര്‍, കെ.പി.എം റഫീഖ് ഉറുമി, കെ.എം അബ്ബാസ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad