കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍.എസ്.എസ്- സംഘ്പരിവാര്‍ അക്രമത്തിനിരയായ ബായാര്‍ കരീം മൗലവിയുടെ ചികിത്സക്കും മറ്റുമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം കമ്മിറ്റി സ്വരൂപിക്കുന്ന രണ്ടാംഘട്ട സഹായ ധനത്തിലേക്ക് അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ വിഹിതമായ അരലക്ഷം രൂപ ജില്ലാ കെ.എം.സി.സി സെക്രട്ടറി അനീസ് മാങ്ങാട്, ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് കൈമാറി. സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്‌റട്ടറി എ.കെ.എം അഷ്‌റഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, അസീസ് കളത്തൂര്‍, സൈഫുള്ള തങ്ങള്‍, ബഷീര്‍ മൊഗര്‍ സംബന്ധിച്ചു.
Post a Comment
0 Comments