കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കാസര്‍കോട് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ഉള്‍പ്പടെ ബസുകള്‍ നിരത്തിലിറങ്ങിയില്ല. അതേസമയം സ്വകാര്യ വാഹനങ്ങള്‍, ചില ഓട്ടോ ടാക്‌സികള്‍ ഓടുന്നുണ്ട്. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ നില കുറവാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
വാഹനം തടയലുമായി ബന്ധപ്പെട്ട് രാവിലെ കാസര്‍കോട്ട് നേരിയ സംഘര്‍ഷം ഉണ്ടായതിന് പുറമെ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെരിയയിലും പരിസങ്ങളില്‍ ഇന്നലെ രാത്രി സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് വന്‍ പോലീസ് സംഘം പെരിയയിലും പരിസരങ്ങളിലും കാസര്‍കോട് നഗരത്തിലും വന്‍ സുരക്ഷയൊരുക്കിയിരുന്നു. അതേസമയം അക്രമി സംഘത്തെ കണ്ടെത്താന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമമുണ്ടായത്. ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോവുകയായിരുന്നു ശരത്ത്ലാല്‍.
കൊലപാകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് നേതാക്കള്‍, ജനപ്രതിനിധികള്‍, പോഷക സംഘടനാ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments