കാസര്‍കോട് (www.evisionnews.co): തെരുവത്ത് വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് പണമടങ്ങിയ ബാഗുമായി മുങ്ങി. തെരുവത്ത് ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കുട്ടികള്‍ കിടക്കുന്ന മുറിയിലെ അലമാരയില്‍ നിന്നും സ്വര്‍ണവും പണവും അപഹരിക്കുന്നതിനിടെ കുട്ടികള്‍ ഉണരുകയായിരുന്നു. ഇതോടെ മോഷ്ടാവ് സ്വര്‍ണം ഉപേക്ഷിച്ച് പണവും പാസ്പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിച്ചിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഉപയോഗിച്ച കമ്പിപ്പാര സ്ഥലത്തു നിന്നും കണ്ടെത്തി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post a Comment
0 Comments